ബിജെപിയിൽ അംഗത്വമെടുത്ത് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവും ആർപ്പുക്കര പഞ്ചായത്ത് സെക്രട്ടറിയും 

Spread the love

കോട്ടയം : സിപിഐ ആർപ്പുക്കര ലോക്കൽ സെക്രട്ടറിയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ:സെക്രട്ടറിയുമായ രാജേഷ് കെ കെ യും, എഐവൈഎഫ് ആർപ്പുക്കര പഞ്ചായത്ത് സെക്രട്ടറിയും എഐ ടി യു സി ചുമട്ട്തൊഴിലാളി സെക്രട്ടറിയുമായ സിബിൻ സിഎസ് എന്നിവർ ബിജെപി യിൽ അംഗത്വമെടുത്തു.

video
play-sharp-fill

പാർട്ടി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ രാജേഷ് കെ കെ – നെയും, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി സിബിൻ സിഎസ് -നെയും ഷാൾ അണിയിച്ചു.

കുമരകം മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് ശ്രീനിവാസൻ, കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ്, മുൻ കുമരകം മണ്ഡലം പ്രസിഡൻ്റ് ആൻ്റണി അറയിൽ, കുമരകം മണ്ഡലം ജന:സെക്രട്ടറിമാരായ ദീപു പണിക്കർ, അരുൺകുമാർ എന്നിവരും സന്നിഹിതരായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group