കെഎസ്ആർടിസി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

പന്തളം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് ചാരുനിക്കുന്നതിൽ വിഷ്ണു എച്ച്. (35) ആണ് മരിച്ചത്.

video
play-sharp-fill

എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുവിനൊപ്പമുണ്ടായിരുന്നയാൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.