
ഫേസ്ബുക്ക് വഴി വർഗീയ സന്ദേശങ്ങൾ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ
സ്വന്തംലേഖകൻ
മലപ്പുറം : ഫേസ്ബുക്ക് വഴി നിരന്തരം മത, സാമുദായിക വിദ്വേഷവും വർഗീയതയും ഉണ്ടാക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ചേരി ആനക്കയം കളത്തിങ്ങൽപടി സ്വദേശി അസ്കറിനെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴി നിരന്തരം തീവ്ര മത വർഗീയ സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ മാസങ്ങളായി ഇയാൾ രഹസ്യ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വർഗീയ പരാമർശങ്ങൾക്കു പുറമെ വിവിധ തീവ്രവാദ സംഘടനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള പോസ്റ്റുകളും ഇയാൾ പ്രചരിപ്പിച്ചതായി കണ്ടെത്തി.പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസന്വേഷണം തുടരുകയാണ്.