മുൻ വൈരാഗ്യം; തൃശ്ശൂരിൽ യുവാവിനെ കുത്തിക്കൊന്നു; ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്ക്; പ്രതി ഒളിവിൽ

Spread the love

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യർ (45) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു.

video
play-sharp-fill

ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് സേവ്യർ മരിച്ചത്. പ്രതി ഒളിവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group