
ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കാന്‍ രാഹുലും; കൈയടിച്ച് സോഷ്യൽ മീഡിയ
സ്വന്തംലേഖകൻ
കോട്ടയം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററിന് തകരാർ സംഭവിച്ചപ്പോൾ പരിഹരിക്കാൻ ചാടിയിറങ്ങി രാഹുൽ ഗാന്ധി. ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ വൈറലാണ്. കോൺഗ്രസ് അധ്യക്ഷനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹിമാചല്‍പ്രദേശിലെ ഉനയില്‍ വച്ചാണ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചത്. തകരാര്‍ പരിഹരിക്കാന്‍ വിദഗ്ദര്‍ എത്തിയെങ്കിലും രാഹുൽ നോക്കിനിന്നില്ല. അദ്ദേഹവും മറ്റുള്ളവര്‍ക്കൊപ്പം പങ്കുചേര്‍ന്നു. ‘ഉനയിൽ വച്ച് ഹെലികോപ്റ്ററിന് തകരാറുണ്ടായെന്നും ഒന്നിച്ചുനിന്ന് അക്കാര്യം പെട്ടെന്ന് പരിഹരിച്ചു.നല്ല ടീം വര്‍ക്കാണ് പ്രശ്നം പെട്ടെന്ന് പരിഹരിക്കാന്‍ സഹായിച്ചത്’- രാഹുൽ ഇന്റസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടമായ മേയ് 19നാണ് ഹിമാചലിൽ വോട്ടെടുപ്പ് നടക്കുന്നത്.