സർക്കാരിന് വേണ്ടപ്പെട്ടവർക്ക് ഭരണസിരാകേന്ദ്രത്തില്‍ ഇഷ്ടം പോലെ ജോലിയോ..! സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമനം; അധികമായി സൃഷ്ടിച്ചത് 700ലധികം തസ്തിക; സര്‍ക്കാരിന് വൻ സാമ്പത്തിക നഷ്ടം; പൊതുഭരണ വകുപ്പില്‍ എജി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

Spread the love

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ അധികം തസ്തികയില്‍ ഉദ്യോഗസ്ഥർക്ക് നിയമനം നല്‍കിയെന്ന് എജിയുടെ റിപ്പോർട്ട്.

video
play-sharp-fill

700ലധികം തസ്തിക അധികമായി സൃഷ്ടിച്ചു. പൊതുഭരണ വകുപ്പില്‍ എജി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. സർക്കാറിന് വേണ്ടപ്പെട്ടവർക്ക് ഭരണസിരാകേന്ദ്രത്തില്‍ ഇഷ്ടം പോലെ തസ്തികള്‍ ലഭിക്കും എന്നതാണ് സ്ഥിതി.

സെക്രട്ടേറിയേറ്റില്‍ 53 അഡിഷണല്‍ സെക്രട്ടറിമാരുടെ സ്ഥാനത്ത് 92 പേരാണ് ജോലി ചെയ്യുന്നത്. 38 ജോയിന്റ് സെക്രട്ടറിമാർ വേണ്ടിടത്ത് 71 പേരുണ്ട്. ഡെപ്യൂട്ടി സെക്രട്ടറിമാരുടെ തസ്തിക 49, പക്ഷെ നിലവിലുള്ളത് 63 പേർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

136 അണ്ടർ സെക്രട്ടറിമാരുടെ സ്ഥാനത്ത് 172 പേരുമടക്കം ഉന്നത തസ്തികകളില്‍ മാത്രം 122 പേരാണ് അധികം ജോലി ചെയ്യുന്നത്. എൻട്രി ലെവലിലും മിഡില്‍ ലെവലിലുമായി ഉള്ളത് 372 അധിക തസ്തികകലുണ്ട്. ആകെ 705 അധിക തസ്തികള്‍ സൃഷ്ടിച്ചെന്നാണ് എജിയുടെ കണ്ടെത്തല്‍.