ചാരിറ്റിയുടെ മറവിൽ പീഡനശ്രമം; ശരീരത്തിൽ കടന്ന് പിടിച്ചു; അശ്ലീല ശബ്ദ സന്ദേശം; ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീ‍ഡിപ്പിക്കാൻ ശ്രമിച്ചു; പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ്

Spread the love

കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ പീഡനശ്രമം. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പരാതി ഉയർന്നത്.

ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ശരീരത്തിൽ കടന്ന് പിടിച്ചു. പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നു. ബിഎൻഎസ് 75,78 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടക്കാവ് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ അടയ്ക്കാൻ കഴിയാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് പെൺകുട്ടിയുടെ പിതാവ്.