
ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു നാലു പേർക്ക് പരിക്ക്
ഇടുക്കി: ഈട്ടിതോപ്പിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു നാലു പേർക്ക് പരിക്ക്. പ്ലാമൂട്ടിൽ സ്വദേശി മേരി എബ്രഹാം ആണ് മരിച്ചത്. ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 100 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.
ഒരു കുടുംബത്തിലെ നാലു പേരായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. മേരിയുടെ മകൻ ഷിന്റോയാണ് വാഹനമോടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷിന്റോയെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0