സ്കൂൾ പരിസരത്ത് തീപിടുത്തം: പാഴ് വസ്‌തുക്കളിൽ നിന്ന് തീ പടർന്നു, അവധി ദിവസമായതിനാൽ വലിയ അപകടം ഒഴിവായി

Spread the love

 

കൊല്ലം: കൊല്ലം ചിതറ ഗവ എൽപി സ്കൂ‌ൾ പരിസരത്ത് തീപിടിത്തം. സ്‌കൂളിന് സമീപം കൂട്ടിയിട്ടിരുന്ന പാഴ് വസ്‌തുക്കളിൽ തീ പിടിക്കുകയും പടരുകയുമായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

video
play-sharp-fill

 

പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽനിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. സ്കൂൾ അവധി ദിവസമായതിനാൽ വലിയൊരു അപകടം ഒഴിവായി.