Spread the love

തൃശ്ശൂര്‍: വാഹനങ്ങൾ കൂട്ടിയിടിച്ച് ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്.

video
play-sharp-fill

പിലാക്കോട് സ്വദേശിയായിരുന്നു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ വന്ന ബൈക്കുമായി രമേശിന്‍റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ തൃശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group