17കാരിയെ മ​ഞ്ഞ​ച്ച​ര​ട് കെ​ട്ടി വി​വാ​ഹം ക​ഴി​ച്ചു ; വിവാഹവാഗ്ദാനം നൽകി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീഡിപ്പിച്ചു ; 19കാരൻ പിടിയിൽ

Spread the love

പ​ത്ത​നം​തി​ട്ട: 17കാ​രി​യെ ക​ഴു​ത്തി​ൽ മ​ഞ്ഞ​ച്ച​ര​ട് കെ​ട്ടി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച ശേ​ഷം, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 19കാ​ര​നെ ആ​റ​ന്മു​ള പൊ​ലീ​സ് പി​ടി​കൂ​ടി.

കോ​ഴ​ഞ്ചേ​രി ചെ​റു​കോ​ൽ പു​ര​യി​ട​ത്തി​ൽ വീ​ട്ടി​ൽ സി​ബി​ൻ ഷിബുവിനെയാണ് (19) അറസ്റ്റ് ചെയ്തത്. കു​ട്ടി​യു​ടെ മൊ​ഴി കോ​ട​തി​യി​ലും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ കു​ര​ങ്ങു​മ​ല​യി​ൽ നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം മെ​യ് 25ന് ​ക്ഷേ​ത്ര​ത്തി​ലേ​ക്ക്​ പോ​കു​ന്ന വ​ഴി​യി​ൽ, വി​വാ​ഹം ക​ഴി​ച്ചെ​ന്ന് പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച ശേ​ഷം, മ​റ്റൊ​രു ദി​വ​സ​മാ​യി​രു​ന്നു പീ​ഡ​നം. ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ നി​ന്ന്​ വി​വ​രം ല​ഭി​ച്ച പ്ര​കാ​രം, വ​നി​ത സെ​ൽ എ​സ്.​ഐ, കോ​ന്നി എ​ൻ​ട്രി ഹോ​മി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ആ​റ​ന്മു​ള പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ആരംഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group