Spread the love

 

കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പീഡനത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പീഡന വിവരം തുറന്നു പറയുകയായിരുന്നു. സംഭവത്തിൽ പ്രതിയായ 42 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

 

 

ജനുവരി മാസത്തിലായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ അച്ഛനും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് പുറത്തു പറയരുതെന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

തുടർന്ന് സ്കൂൾ അധികൃതരാണ് പോലീസിൽ അറിയിച്ചത്. ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group