Spread the love

കൊച്ചി : പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പെണ്‍കുട്ടിയുടെ പരാക്രമം. പൊലീസുകാരെ ആക്രമിക്കുകയും വാഹനത്തിന്റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.

video
play-sharp-fill

പാലാരിവട്ടം സംസ്കാര ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി  12.15 ഓടെയാണ് സംഭവം. കത്തിയുമായി പെണ്‍കുട്ടി പരാക്രമം നടത്തിയതോടെ നാട്ടുകാർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികള്‍ തിരിഞ്ഞു.

പെണ്‍കുട്ടി തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച്‌, വാഹനത്തിന്റെ ചില്ല് അടിച്ച്‌ തകർക്കുകയായിരുന്നു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ സുഹൃത്ത് പാലാരിവട്ടം സ്വദേശി പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവീണിനെ പൊലീസ് മർദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കോഴിക്കോട് സ്വദേശി റെസ്‌ലി (23) യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.