അസാപ് കേരളയിലൂടെ പ്രഫഷണൽ സ്‌കിൽ പരിശീലനം നേടാൻ പട്ടികവർഗവിദ്യാർഥികൾക്ക് അവസരം; അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

Spread the love

കോട്ടയം: അസാപ് കേരളയിലൂടെ പ്രഫഷണൽ സ്‌കിൽ പരിശീലനo നേടാൻ പട്ടികവർഗവിദ്യാർഥികൾക്ക് അവസരം.

പട്ടികവർഗവികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

സൗജന്യമായി പഠിക്കാൻ അവസരമുണ്ട്. പത്താം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ എന്നിവ നേടിയ പട്ടികവർഗവിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 18 -35. സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. പാലക്കാട്, ഒറ്റപ്പാലം ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് പരിശീലനം. ഫെബ്രുവരിയിൽ പരിശീലനം ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മാസം ദൈർഘ്യം.

കോഴ്‌സിൽ ചേരുന്നതിന് രജിസ്റ്റർ ചെയ്യൂ https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing
വിശദവിവരങ്ങൾക്ക് ഫോൺ: 9495999667