
കോട്ടയം : കാരിത്താസ് ജംഗ്ഷനിൽ ഗുണ്ടയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദിന്റെ വീട് സന്ദർശിച്ച് സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ.

മാഞ്ഞൂർ ചിറയിൽ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സഹകരണ ബാങ്കിൽ ശ്യാമിൻ്റെ പേരിലുള്ള ലോൺ കുടിശിഖ എഴുതിത്തള്ളുന്നതിനായുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഫെബ്രുവരി മൂന്നിനാണ് കോട്ടയം കാരിത്താസ് ജംഗ്ഷനിലെ തട്ടുകടയിൽ ഉണ്ടായ ആക്രമണത്തിൽ ശ്യാം പ്രസാദ് കൊല്ലപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കാരിത്താസ് ജംഗ്ഷനിലെ തട്ടുകടയിലെത്തി സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം സ്ഥലത്തെത്തിയത്,ഇതോടെ കടയുടമ സംഘർഷം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജിബിനോട് പോലീസ് എത്തിയിട്ടുണ്ടെന്നും,പ്രശ്നമുണ്ടാക്കിയാൽ അകത്ത് കിടക്കുമെന്നും പറഞ്ഞു . ഇതോടെ ക്ഷുഭിതനായ പ്രതി ശ്യാമിനു നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.

ക്രൂര മർദനത്തിനിരയായ ശ്യാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.



