പുലിയും യുവാവും മുഖത്തോട് മുഖം: യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി: കിഴക്കഞ്ചേരി പനംകുറ്റിയിലാണ് സംഭവം

Spread the love

വടക്കഞ്ചേരി:കിഴക്കഞ്ചേരി പനംകുറ്റിയില്‍ പുലിയുടെ മുന്നില്‍ പെട്ട യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.

video
play-sharp-fill

പുലിയുടെ മുന്നില്‍ അകപ്പെട്ട പനംകുറ്റി സ്വദേശി ഡിബിൻ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

മേരിഗിരിയിലെ റബ്ബര്‍ബാന്റ് കമ്പനിയില്‍ ജോലി കഴിഞ്ഞ് പനംകുറ്റിയിലേക്ക് നടന്നു പോവുകയായിരുന്ന ഡിബിന്റെ മുന്നിലൂടെ പുലി കടന്നു പോകുകയായിരുന്നു. ശബ്ദം കേട്ട് പുലി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിഞ്ഞെങ്കിലും ഡിബിന്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ചയും ഇവിടെ പുലിയെ കണ്ടിരുന്നു. ഈ പ്രദേശത്ത് ആന ഇറങ്ങാറുണ്ടെങ്കിലും പുലിയെ കണ്ടത് നാട്ടുകാരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.