തൃശ്ശൂർ മണ്ണുത്തി ദേശീയപാതയിൽ സ്വകാര്യ ബസ് ഇടിച്ച് മാൻ ചത്തു

Spread the love

തൃശൂർ : ദേശീയപാതയിൽ സ്വകാര്യ ബസ് ഇടിച്ച് മാൻ ചത്തു. മണ്ണുത്തി വെട്ടിക്കലിലാണ് സംഭവം.

video
play-sharp-fill

കുതിരാൻ മലനിരയോട് ചേർന്ന ഈ പ്രദേശത്ത് വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങി വരാറുണ്ട്. അങ്ങനെ ഇന്ന് രാവിലെ 11 മണിയോടെ റോഡിലേക്ക് എത്തിപ്പെട്ട മാനാണ് ബസിടിച്ച് ചത്തത്.

തൃശ്ശൂരിൽ നിന്ന് പാലക്കാട് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മാനിനെ ഇടിച്ചിട്ടത്.വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മാനിന്റെ ജഡം മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group