video
play-sharp-fill

നെടുമ്പാശ്ശേരിയിൽ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

നെടുമ്പാശ്ശേരിയിൽ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

Spread the love

കൊച്ചി : നെടുമ്പാശ്ശേരിയിൽ മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുള്ള കുട്ടി മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ മകൻ റിഥാൻ ജജുവാണ്  മരിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പുറത്തേക്കിറങ്ങുന്ന കവാടത്തിന് സമീപത്താണ് സംഭവം.

കുഞ്ഞ് അപകടത്തിൽപ്പെട്ട വിവരം അധികൃതരും മാതാപിതാക്കളോ അറിഞ്ഞിരുന്നില്ല, കുഞ്ഞിനെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ മാലിന്യ കുഴിക്ക് സമീപത്ത് വച്ച് കുഞ്ഞിൻറെ ചെരുപ്പ് ശ്രദ്ധയിൽ പെടുകയായിരുന്നു, തുടർന്ന് അബോധാവസ്ഥയിൽ ആയ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.