യുവതിയെ ഭർത്താവ് നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നു; പാലക്കാട് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

Spread the love

പാലക്കാട്: പാലക്കാട് പുതുപ്പരിയാരം എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.

video
play-sharp-fill

റിൻസിയയെ ഇന്നലെയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി 2 വർഷമായി പ്രശ്നങ്ങളുണ്ടായിരുന്നെന്നും റിൻസിയയെ ഭർത്താവ് മർദിക്കാറുണ്ടായിരുനെന്നും കുടുംബം ആരോപിക്കുന്നു. സ്വന്തം വീട്ടിലായിരുന്നു റിൻസിയ താമസിച്ചിരുന്നത്.

പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് പോയി. കഴിഞ്ഞ ഞായറാഴ്ച ഇവർ തമ്മിൽ വീണ്ടും പ്രശ്നമുണ്ടായതായി ബന്ധുക്കൾ വെളിപ്പെടുത്തുന്നു. മരണത്തിൽ  അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹേമാംബിക നഗർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അന്വേഷിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group