Spread the love

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

video
play-sharp-fill

പെൻഷൻ വർധിപ്പിക്കലല്ല, കൊടുത്ത് തീർക്കനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സമ്മർദ്ദമുണ്ടെങ്കിലും നിയമന നിരോധനം ഏർപ്പെടുത്തില്ല. സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് കൂട്ടേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ സമവായം വേണം. ഓരോ വകുപ്പിലും കാലോചിത പരിഷ്കരണം ആവശ്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതു ചെലവ് കൂടുന്നു. വരവും ചെലവും തമ്മിലുള്ള ബാലൻസ് അനിവാര്യമാണ്. 3,000 കോടി രൂപ കൊടുത്ത് തീർക്കാനുണ്ട്.

കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു. നാളെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും.