വിരണ്ടോടിയ കാള കുത്തി വീഴ്‌ത്തി ; ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Spread the love

തിരുവനന്തപുരം: വിരണ്ടോടിയ കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദു( 57) ആണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

video
play-sharp-fill

ആറ്റിങ്ങലിൽ വെച്ചാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്‌ത്തിയത്. തിങ്കഴ്ചയാണ് സംഭവം. ആക്രമണത്തിൽ ബിന്ദുവിന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടു മണിക്കൂറോളം പരിഭാന്ത്രി പരത്തിയ കാളയെ തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് പിടിച്ച് കെട്ടിയത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group