Spread the love

ഓച്ചിറ : യുവാവിനെ സോഡാ കുപ്പി ഉപയോഗിച്ച്‌ കുത്തിയയാളെ പൊലീസ് പിടികൂടി. ഓച്ചിറ പായിക്കുഴി ത്രീ റോസസ് ഹൗസില്‍ ആരീസ് മുഹമ്മദ് (40 -ബെല്ല) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

video
play-sharp-fill

കായംകുളം പുതുപ്പള്ളി സ്വദേശി നവാസിനെ (37) ആണ് സോഡാ കുപ്പികൊണ്ട് കുത്തിയത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഓച്ചിറ രാഗം ജങ്ഷനിലെ കടയിലെത്തിയ ആരീസ് അവിടെയിരുന്ന സോഡാകുപ്പി എറിഞ്ഞുടക്കുകയും ഇത് സമീപത്ത് നിന്ന നവാസ് ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഈ വിരോധത്തില്‍ പൊട്ടിച്ച സോഡാ കുപ്പിയുമായി ആരീസ് നവാസിനെ ആക്രമിക്കുകയായിരുന്നു. പലയിടങ്ങളിലായി ആഴത്തില്‍ മുറിവേറ്റതിനെ തുടർന്ന് 48 തുന്നല്‍ ഇടേണ്ടിവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐമാരായ റെനോക്‌സ്, സുനില്‍, എസ്.സി.പി.ഒ രാഹുല്‍, സി.പി.ഒമാരായ കനീഷ്, അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.