
തിരുവന്തപുരം: കേരള സര്വ്വകലാശാലയിൾ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാല ഗേറ്റിന് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
എസ്എഫ്ഐ നേതാവ് നന്ദന് പോലീസ് ബസിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനത്തിന് മുകളില്‍ കയറി നന്ദനെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വാഹനത്തിന് മുകളില്‍ തന്നെ നേതാവിനെ ബന്ധനസ്ഥനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ മറ്റുപ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ഉപരോധം തുടരുകയാണ്. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. സംസ്ഥാന അധ്യക്ഷന്‍ പി എം ആര്‍ഷോയും സ്ഥലത്തെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







