ഹൃദയാഘാതത്തെത്തുടർന്ന് അതിരമ്പുഴ സ്വദേശിയായ 40കാരൻ ദുബായില്‍ മരിച്ചു

Spread the love

അതിരമ്പുഴ: യുവാവ് ദുബായില്‍ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാങ്കോട്ടില്‍ ബനഡിക്ടിന്‍റെ (സോണി) മകൻ സിനു ബനഡിക്‌ട് (40) ആണ് കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ചത്.

മൃതദേഹം ഇന്നലെ നാട്ടില്‍ എത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയ്ക്കുപുറം സെന്‍റ് മാത്യൂസ് പള്ളിയില്‍ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒൻപതിന് വീട്ടില്‍ കൊണ്ടുവരും.

ഭാര്യ: സോണിയ, അമ്മഞ്ചേരി കന്നുകുളം വാളംപറമ്ബില്‍ കുടുംബാംഗം. മാതാവ്: ലീലാമ്മ ബനഡിക്‌ട്. സഹോദരി സീന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group