
ചിലവ് ചുരുക്കി മനോഹരമായ യാത്രകൾ, കെഎസ്ആർടിസിയിൽ ; ഫെബ്രുവരി 8, 9, 16, 26 എന്നി തീയതികളില്‍ കുളത്തൂപ്പുഴയില്‍ നിന്നും ; ഏകദിന യാത്രയ്ക്ക് ഒരാള്‍ക്കുള്ള ചെലവ് 470 രൂപ ; ഗവി കണ്ട് വരാം ; മാമലക്കണ്ടം കയറി മൂന്നാർ യാത്ര പോകാം ; വിശദമായി അറിയാം
ചിലവ് കുറഞ്ഞൊരു പാക്കേജ് തേടുന്ന യാത്രികനാണ് നിങ്ങളെങ്കില്‍ കുളത്തൂപ്പുഴ കെ എസ് ആർ ടി സിയുടെ ഉല്ലാസയാത്രകളും തീർത്ഥ യാത്രകളും തിരഞ്ഞെടുക്കാം. ഈ മാസം അവസാനം വരെ നിരവധി പാക്കേജുകള്‍ സെല്‍ അവതരിപ്പിച്ചിട്ടുണ്ട്. വിശദമായി നോക്കാം
ഫെബ്രുവരി 8, 9, 16, 26 എന്നി തീയതികളില്‍ കുളത്തൂപ്പുഴയില്‍ നിന്നും കടല്‍ത്തീര യാത്ര ഒരുക്കും. മുതലാപൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശശിക്കുക. ഈ ഏകദിന യാത്രയ്ക്ക് ഒരാള്‍ക്കുള്ള ചെലവ് 470 രൂപയാണ്.
8 ന് ഗവി കണ്ട് വരാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരാവിലെ അഞ്ച് മണിയാകുമ്ബോള്‍ യാത്ര പുറപ്പെടും. അടവി ഇക്കോ ടൂറിസം കേന്ദ്രം, കുട്ട വഞ്ചി സഫാരി എന്നി ആസ്വദിച്ച് പരുന്തുംപാറയും കണ്ടാണ് യാത്ര മടങ്ങുക. 1850 രൂപയാണ് ഒരാള്‍ക്കുള്ള പാക്കേജ്. ഫോറെസ്റ്റ് എന്‍ട്രി ഫീസ്, ഉച്ച ഭക്ഷണം എന്നിവയും ചെലവില്‍ ഉള്‍പ്പെടും.
ഇല്ലിക്കല്‍ കല്ല്
കോട്ടയം ജില്ലയിലെ ഏറ്റവും സുന്ദരമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഇല്ലിക്കല്‍ കല്ല്. 9നാണ് പാക്കേജ്. രാവിലെ അഞ്ച് മണിയോടെ പുറപ്പെട്ട് ഇല്ലിക്കല്‍ കല്ല്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങള്‍ സന്ദർശിച്ച് മടങ്ങാം. 690 രൂപയാണ് പാക്കേജ് തുക.
മാമലക്കണ്ടം-മൂന്നാർ യാത്ര
ഈ മാസമെങ്കിലും പോയില്ലെങ്കില്‍ പിന്നെ തണുപ്പും കുളിരുമൊക്കെ ആസ്വദിക്കാമെന്ന് കരുതേണ്ട. മൂന്നാറും മാമലക്കണ്ടവും ഒരേ യാത്രയില്‍ കാണാം എന്നതാണ് ഈ പാക്കേജിന്റെ പ്രത്യേക. 1310 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ്.
തീർത്ഥാടന യാത്രകള്‍ വേറേയും
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഫെബ്രുവരി 16 ന് യാത്രയുണ്ട്. 1510 രൂപയാണ് പാക്കേജിന് നല്‍കേണ്ടത്. ഇതുകൂടാതെ 18,22,24 തീയതികളില്‍ ബീമാപള്ളി, ആറ്റാങ്കര തീര്‍ത്ഥാടനം, 26 ന് വാഗമണ്‍, ശിവക്ഷേത്ര തീര്‍ത്ഥാടനം എന്നിവയും ഉണ്ട്. ഫെബ്രുവരി 9 മുതല്‍ 16 വരെ ബുക്കിംഗ് പ്രകാരം മാരാമണ്‍ കണ്‍വെന്‍ഷന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും- 8129580903, 0475-2318777.

നമുക്ക് ഒരു യാത്ര പോയാലോ? കാടിനുള്ളിലൂടെ മൂന്നാറിലേക്ക്; കെ എസ് ആർ ടി സി ഒരുക്കുന്ന സ്പേഷ്യൽ പാക്കേജിന്റെ കൂടുതൽ വിവരങ്ങൾ അറിയാം…
സ്വന്തം ലേഖകൻ
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിനോട് യാത്രാപ്രേമികൾക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്.
കേളരീയർക്ക് പ്രത്യേകിച്ചും.യാത്ര പോയാലോയെന്ന് ആലോചിക്കുമ്പോൾ തന്നെ മനസിൽ കടന്നെത്തുന്ന ഒരു പേര് മൂന്നാർ ആയിരിക്കും. ഇടുക്കി ജില്ലയിൽ മലനിരകളാലും പച്ചവിരിച്ച തേയിലത്തോട്ടങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലം സഞ്ചാരികളുടെ മനം കവരുമെന്നത് ഉറപ്പാണ്. ഇത്തരമൊരു യാത്രയ്ക്ക് അവസരമൊരുക്കുകയാണ് കെ എസ് ആർ ടി സി. മൂന്നാറിലേയ്ക്ക് വനാന്തരങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ ഒരടിപൊളി ട്രിപ്പ് പോകാം. ഉച്ചയൂണും വൈകിട്ട് ചായയും ഉൾപ്പെടെ 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ട്രിപ്പ് വൻ ഹിറ്റായതോടെ കൂടുതൽ യാത്രകൾക്കായി കെ എസ് ആർ ടി സി പദ്ധതിയിടുകയാണ്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കെ എസ് ആർ ടി സി ഇക്കാര്യം അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കെ.എസ്.ആർ.ടി.സി ജംഗിൾ സഫാരി ഹിറ്റ്; വനപാതയിലൂടെ മൂന്നാറിലേക്ക് യാത്ര പോകാം…
കോതമംഗലം ഡിപ്പോയിൽനിന്ന് തട്ടേക്കാട്, കുട്ടമ്ബുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിന് വനപാതയിലൂടെയും തിരികെ അടിമാലി, നേര്യമംഗലം വഴിയുമാണ് മടക്കം. നവംബർ 28ലെ ആദ്യ ട്രിപ്പ് വൻ വിജയമാവുകയും കൂടുതൽ ട്രിപ്പുകൾ ആവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങൾ എത്തുകയും ചെയ്തതോടെ ഞായറാഴ്ച മാത്രം ലക്ഷ്യമിട്ടുതുടങ്ങിയ യാത്ര ഇടദിവസങ്ങളിലും തുടരും.
രാവിലെ എട്ടിനാരംഭിച്ച് രാത്രി ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയൂണും വൈകീട്ട് ചായയും ഉൾപ്പെടെ 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഞായർ ഒഴികെ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ സമയത്ത് 9447984511, 9446525773 നമ്ബറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.