
ഡൽഹി: കേന്ദ്ര ബജറ്റിലെ താരം മഖാനയാണ്. ഇതിനായി പ്രത്യേക ബോർഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ.
മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വർധിപ്പിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്താണ്.
ഇതിന്റെ ഉല്‍പാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനാ കർഷകരെ വ്യാപിപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. മഖാനയുടെ ഉല്‍പ്പാദനം വർധിപ്പിക്കുക, സംസ്‌കരണം സുസംഘടിതമാക്കുക, മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം, വിപണനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മഖാനയ്ക്കായി പ്രത്യേക ബോർഡ് രൂപീകരിക്കുന്നതിന് പിന്നില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഖാനയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
1 . മഖാന നല്ലൊരു ലഘുഭക്ഷണവും അതുപോലെ കാല്‍സ്യത്തിൻ്റെ നല്ല ഉറവിടവുമാണ്. എല്ലുകളെ ബലമുള്ളതാക്കാൻ മഖാന സഹായകമാണ്.
2 . മഖാനയില്‍ അടങ്ങിയിരിക്കുന്ന ഉയർന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
3 . ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ മഖാന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ആരോഗ്യത്തിന് ഗുണകരവും മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നവുമാണ്. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
4 . ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുള്‍പ്പെടെ നിരവധി അമിനോ ആസിഡുകള്‍ മഖാനയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഏറെ സഹായകമാണ്. അതിനാല്‍, മഖാന കഴിക്കുന്നത് ചർമ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നു. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
5 . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഖാന കഴിച്ചാല്‍ മതിയാകും. ഹൃദയ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും മഖാന കഴിക്കുന്നത് ഫലപ്രദമാണ്.
6 . ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് മഖാന മറ്റൊരു ഗുണം. ഭക്ഷണത്തില്‍ മഖാന ചേർക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.







