Spread the love

ആലപ്പുഴ: ജില്ലയിലെ പാതിരപ്പള്ളിവില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി കേസിൽ പിടിയിൽ. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അനീസിനെയാണ് 1,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടിയത്. പാതിരപ്പള്ളി കാട്ടൂർ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് അറസ്റ്റ്.

video
play-sharp-fill

പാതിരപ്പള്ളി വില്ലേജ് പരിധിയിൽപ്പെട്ട 3 സെന്റ് വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് ഇക്കഴിഞ്ഞ 27-ാം തിയതി പാതിരാപ്പള്ളി വില്ലേജ് ഓഫീസിൽ കാട്ടൂർ സ്വദേശി അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസ് സ്ഥലത്തെത്തി. വസ്തു അളന്നശേഷം ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് 200 രൂപ ഫീസും 1,000 രൂപ കൈക്കൂലിയും നൽകണമെന്ന് പറഞ്ഞു.

തുടർന്ന് പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിക്കുന്നതിനിടെയാണ് ഇന്ന് ഉച്ചക്ക് അനീസ് പിടിയിലായത്. പാതിരപ്പള്ളി സെന്റ് ആന്റണിസ് ചർച്ചിന് മുന്നിൽ വച്ച് പരാതിക്കാനിൽ നിന്നും കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎസ്പി ഷിജു പിസ്, ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ എംകെ, ജിൻസ്റ്റൽ, ഇൻ്റലിജൻസ് സബ്ബ് ഇൻസ്പെക്ടർ സ്റ്റാൻലി തോമസ്, ഇൻ്റലിജൻസ് സിപിഒ ശ്യാംകുമാർ കെ.പി, സനിൽ സഹദേവൻ, സനൽ അശോകൻ എന്നിവരും ഉണ്ടായിരുന്നു പരിശോധന നടത്തിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ്ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.