
ന്യൂഡൽഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റിൽ ഉൾപ്പെടുത്തി. ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പൻ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവർഗ കുടുംബങ്ങളിലെ നികുതിദായകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.
ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയർത്തി. 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക. അതേസമയം ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group