ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടറോടിച്ച് യുവതി ; പിഴ ഈടാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ പെറ്റി ലഭിച്ചത് ബൈക്കുടമയായ വൈദികന്

Spread the love

കട്ടപ്പന: സ്‌കൂട്ടര്‍ യാത്രക്കാരി ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് പിഴ ഈടാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ചലാന്‍ ലഭിച്ചത് ബൈക്ക് ഉടമയായ വൈദികന്. കമ്പംമെട്ട് സെയ്ന്റ് ജോസഫ് ദേവാലയ വികാരിയായ ഫാ.ജിജു ജോര്‍ജിനാണ് 500 രൂപ പെറ്റി കിട്ടിയത്.

video
play-sharp-fill

പെറ്റിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ യുവതി സ്‌കൂട്ടര്‍ ഓടിച്ച് പോകുന്ന ചിത്രമുണ്ട്. സ്‌കൂട്ടറിന്റെ നമ്പരായി കെ.എല്‍.34. എച്ച്.5036 എന്നും ചലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ വാഹനം കെ.എല്‍.34. എച്ച്. 5036 നമ്പരിലുള്ള പള്‍സര്‍ ബൈക്കാണ്.

ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് പിശക് പറ്റിയെന്ന് തെളിയിക്കുന്ന പരാതി വൈദികന്‍ മന്ത്രി ഗണേഷ് കുമാറിന് അയച്ചു. തുടര്‍ന്ന് പ്രശ്നം പരിശോധിച്ച ശേഷം പരിഹരിക്കുമെന്ന് കാട്ടി വൈദികന് മറുപടി ലഭിച്ചെങ്കിലും ഇതുവരെ മോട്ടോര്‍വാഹന വകുപ്പ് വേണ്ട നടപടികള്‍ എടുത്തിട്ടില്ലെന്ന് ഫാ.ജിജു ജോര്‍ജ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group