ശരിയാക്കാൻ നൽകിയ ഫോൺ ചോർത്തി ; ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് നൽകി ; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്

Spread the love

പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദാണ് ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ചോർത്തിയത്.

video
play-sharp-fill

ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിലാണ് ഐടി വകുപ്പ് ചുമത്തി കേസെടുത്തത്. ഭർത്താവിൻ്റെ പെൺ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതി നൽകി.

നടുറോഡിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. അതിലും പൊലീസ് കേസ് എടുത്തു. എന്നാൽ രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് തണ്ണിത്തോട് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group