ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറിൽ തട്ടി; ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Spread the love

മലപ്പുറം: ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്.

ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറിൽ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം.