play-sharp-fill
നീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻനീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻ

നീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻനീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻ

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്തെ നിതീന്യായ വ്യവസ്ഥയുടെ ബാധ്യത പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് മുന്‍ സ്പീക്കര്‍ വി എം സുധീരന്‍.ഇതിനായി ജുഡിഷല്‍ സ്റ്റാന്റ്റേഡ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ ആക്ട് നടപ്പാക്കണം. നിലവില്‍ ജഡ്ജിമാര്‍ അവരുടെ കടമകള്‍ യഥാവിധിയാണോ നിര്‍വഹിക്കുന്നതെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല.

ലോയ കേസിലെ സുപ്രീം കോടതിവിധി ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്.ഈ വിധി കേസിലെ ദുരൂഹത ശക്തിപ്പെടുത്തിയിട്ടെ ഉള്ളൂ.സത്യത്തെ മറച്ചുവയ്ക്കുന്നതിനുള്ള വ്യഗ്രതയാണ് ഇതില്‍ പ്രകടമാകുന്നത്. പൊതു താല്പര്യ ഹര്‍ജികള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കിയതും ശരിയായില്ല.ജസ്റ്റിസ് കെ.എം ജോസഫിനോട് അനീതി ചെയതെന്ന് പൊതു ജനം വിശ്വസിക്കുന്നു.
സര്‍ക്കാര്‍ ഭരണകൂട സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ജനാധിപത്യസംവിധാനങ്ങളുടെ അന്തസത്ത പരിപാലിച്ച് ഭരണഘടനാ സ്ഥാനപങ്ങളുടെ ഫലപ്രദവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജനാധിപത്യം വിജയകരമായി മുമ്പോട്ടുകൊണ്ടുപോവാന്‍ കഴിയൂ. ഭരണഘടനാ സ്ഥാപനങ്ങളായ നിയമനിര്‍മാണ സഭകളുടെയും ഭരണനിര്‍വഹണ സംവിധാനങ്ങളുടെയും ജുഡീഷ്യറിയുടെയും പ്രവര്‍ത്തനം ഭരണഘടനാ തത്വങ്ങള്‍ക്കനുസൃതമായി ജനവിശ്വാസമാര്‍ജ്ജിച്ച് മുന്നോട്ടു പോവാനാവണം.ലോക്സഭയില്‍ അവിശ്വാസ പ്രമേയം പോലും ചര്‍ച്ച ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുന്നത് പാര്‍ലമെന്റിന്റെ വീഴ്ചയും തീരാ കളങ്കവുമാണ്.
പട്ടിക ജാതി- വര്‍ഗങ്ങള്‍ക്കെതിരായ നിയമ ഭേദഗതി സുപ്രിം കോടതിയുടെ വരേണ്യ മനോഭാവമാണ് വ്യക്തമാക്കുന്നത്. കേരളാ ഹൈക്കോടതിയുടെ ഹാരിസണ്‍ കേസിലെ വിധിയും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. വിരമിച്ച ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കരുതെന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. വിരമിക്കലിനോടനുബന്ധിച്ച് സര്‍ക്കാര്‍ അനുകൂല വിധികള്‍ ജഡ്ജിമാരില്‍ നിന്നു വരുന്നുണ്ടോ എന്നു പരിശോധിക്കപ്പെടണമെന്ന് അദേഹം പറഞ്ഞു.
ചീഫ് ജസ്റ്റീസ്മാരെ തെരഞ്ഞെടുക്കുന്നത് സീനിയോര്‍റ്റി മാത്രം നോക്കിമാത്രമാകരുതെന്നും നല്ല നേത്യപാടവമുള്ളവര്‍ ആണെങ്കില്‍ മാത്രമെ ടീമായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് ജസ്റ്റീസ് ആര്‍.ബസന്ത് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ന്യായധിപന്‍ സ്വന്തം മനസാക്ഷിക്ക് അനുസരിച്ചല്ല നിതിയുക്തമായ മനസാക്ഷിക്ക് അനുസരിച്ചാണ് വിധി പുറപ്പെടുവിക്കേണ്ടത്.ചീഫ് ജസ്റ്റീസിന്റെ മിനിമം കലാവധി നിശ്ചയിക്കണം. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
വാര്‍ത്തകളില്‍ നിറയാനുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലന്നും ബസന്ത് പറഞ്ഞു.
ജുഡിഷറിയുടെ സ്വാതന്ത്രം ജനധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഡോ. എന്‍ കെ ജയകുമാര്‍ പറഞ്ഞു. നിതിന്യായ സംവിധാനത്തില്‍ വന്ന അപജയങ്ങള്‍ക്ക് ഭരണകൂടത്തിനെരെ സംഘടിതമായ പ്രചാരവേല നടത്തുന്നത് ശരിയല്ലന്ന് അഡ്വ. ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.
ചെറുകര സണ്ണി ലൂക്കോസ് വിഷയവതരണം നടത്തി. ഡിജോ കാപ്പന്‍, അഡ്വ. സിബി ചേനപ്പാടി,അഡ്വ.ഫ്രാന്‍സിസ് തോമസ് എന്നിവര്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group