video
play-sharp-fill
വൈക്കം മഹാദേവക്ഷേത്രത്തിൽ സംഗീത നൃത്ത രാവുകൾക്ക് തിരിതെളിഞ്ഞു ; വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ 14 മത് വാർഷികവും തിരുവാതിര സംഗീതോത്സവവും ജനുവരി 13 വരെ

വൈക്കം മഹാദേവക്ഷേത്രത്തിൽ സംഗീത നൃത്ത രാവുകൾക്ക് തിരിതെളിഞ്ഞു ; വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ 14 മത് വാർഷികവും തിരുവാതിര സംഗീതോത്സവവും ജനുവരി 13 വരെ

വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിൽ സംഗീത നൃത്ത രാവുകൾക്ക് തിരിതെളിഞ്ഞു. വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിൻറെ പതിനാലാമത് വാർഷികവും തിരുവാതിര സംഗീതോത്സവവും വിപുലമായ പരിപാടികളോടുകൂടി ജനുവരി 10 മുതൽ 13 വരെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടത്തപ്പെടും.

വൈക്കം മഹാദേവക്ഷേത്രകലാമണ്ഡപത്തിൽ വൈക്കം മേൽശാന്തി , തരണി അനൂപ് നമ്പൂതിരി വൈക്കം മഹാദേവക്ഷേത്ര അഡ്മിനിട്രേറ്റീവ് ഓഫീസർ വി ഈശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നടത്തി.

സംഗീതസേവാസംഘംരക്ഷാധികാരി ടി.എസ് നാരായണൻ നമ്പൂതിരി ,വൈക്കം മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് നാരായണൻ നായർ ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ചന്ദ്രശേഖരൻ നായർ കലാപീഠം പ്രിൻസിപ്പൽ എസ്പി ശ്രീകുമാർ സംഗീതസേവാസംഘംപ്രസിഡൻറ് ഗിരീഷ് വർമ്മ സെക്രട്ടറി കൃഷ്ണൻകുട്ടി നായർ അംഗങ്ങളായ സുബിൻ എം നായർ ഡി .ജയകുമാർ ,സാബു കോക്കാട് ജയറാം മട്ടയ്ക്കൽ , സാബു മട്ടക്കൽ, വൈക്കംഷൈൻകുമാർ, പവിത്രൻവൈക്കം ,വിനോദ്ആചാരി ഉണ്ണി എസ് ആചാരി എന്നിവർ സന്നിഹിതരായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group