
തിരുവനന്തപുരം : മടവൂരിൽ സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മടവൂർ ഗവണ്മെന്റ് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്.
കുട്ടിയുടെ വീടിനു മുൻപിൽവെച്ചാണ് അപകടമുണ്ടായത്. സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടി ബസിനു മുൻപിലൂടെ മറുവശത്തേക്ക് കടക്കുകയായിരുന്നു. ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല ഇതാണ് അപകടത്തിന് ഇടയാക്കിയത്.
അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


