
സിക്‌സ് പാക്ക് ‘റൈസ് പാക്ക്’ ആയി, കേരള പൊറോട്ട ഒഴിവാക്കണം , മുന്നറിയിപ്പുമായി നടൻ സുദേവ്
സ്വന്തംലേഖകൻ
കോട്ടയം : ശരീരസൗന്ദര്യത്തില്‍ പ്രമുഖ നടന്മാരോടൊപ്പം മലയാളി പ്രേക്ഷകര്‍ ചേര്‍ത്തു വെയ്ക്കുന്ന നടനാണ് സുദേവ്. ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധാലുവായ സുദേവ് മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചെലവഴിക്കുന്നത്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവിന് വീട്ടില്‍ സ്വന്തമായി ഒരു ജിം തന്നെയുണ്ട്. ഇപ്പോള്‍ സുദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
സിക്‌സ് പാക്ക് ഉണ്ടായിരുന്നിടത്ത് കുടവയറുമായി നില്‍ക്കുന്ന സുദേവാണ് ചിത്രത്തിലുള്ളത്. ഒരു ചെറിയ മുന്നറിയിപ്പോടെയാണ് സുദേവിന്റെ പോസ്റ്റ്. ‘നിങ്ങള്‍ കഴിക്കുന്ന കേരള പൊറോട്ട, ഐസ്‌ക്രീം എന്നിവയും കുടിക്കുന്ന ബിയറും മറ്റും നിങ്ങള്‍ക്ക് തന്നെ പ്രശ്‌നമാകും. നിങ്ങള്‍ എത്ര തന്നെ വര്‍ക്കൗട്ട് ചെയ്താലും നിങ്ങളുടെ ശരീരത്തിന്റെ പാരമ്പര്യമായുള്ള ഗുണങ്ങള്‍ എന്തു തന്നെയായാലും അതൊന്നും വിലപ്പോവില്ല. പക്ഷേ എനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണ്.’ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സുദേവ് കുറിച്ചു. ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിച്ചിരുന്ന സുദേവിന് ഇതെന്ത് പറ്റിയതാണെന്ന് ആരാധകരുടെ ചോദ്യം. സിക്‌സ് പാക്ക് പോയി ഇപ്പോള്‍ റൈസ് പാക്ക് വന്നെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. എം.ബി പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് m noപാര്‍ട്‌നര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സുദേവ് പൃഥ്വിരാജ് നായകനായ അനാര്‍ക്കലിയിലും, എസ്രയിലും ശ്ര്‌ദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. അടുത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം അതിരനിലും സുദേവ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
