പലർക്കും 2024 സുന്ദരകാലമായിരുന്നു, അവരെ കാത്തിരിക്കുന്നത് മഹാദുരന്തം, പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു, കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട; സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പി കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ്. ഫെയ്സ്ബുക്കിൽ പുതുവത്സരാശംസ നേർന്ന സന്ദേശത്തിലാണ് കടുത്ത വിമർശനം.
പല4ക്കും 2024 സുന്ദരകാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു. കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട.
എല്ലാവർക്കും മോഹഭംഗത്തിന്റെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പികെ ശശി കുറിപ്പിൽ രൂക്ഷഭാഷയിൽ വിമർശിക്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാ4ട്ടിവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ പി കെ ശശി തരംതാഴ്ത്തൽ നടപടി നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.