play-sharp-fill
എട്ട് വർഷമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി വിവാഹത്തിനൊരുങ്ങി; ആൺസുഹൃത്തിനെ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചു

എട്ട് വർഷമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി വിവാഹത്തിനൊരുങ്ങി; ആൺസുഹൃത്തിനെ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചു

ലഖ്നൗ: പ്രണയത്തിൽ നിന്ന് പിന്മാറിയ ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം യുവതി മുറിച്ചു. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.

എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തു. വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്. യുവതിയുടെ ആത്മഹത്യ ശ്രമവും പോലീസിനെ അറിയിച്ചു. യുവതിയും യുവാവും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറിൽ വെച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഗസ്റ്റ് ഹൗസിൽ വെച്ച് സംഭവം നടന്നതായാണ് യുവതി പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം.