
തിരുവനന്തപുരം : ചിറയിൻകീഴില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ മുഖ്യ പ്രതി ഓട്ടോ ജയൻ പോലീസിന്റെ പിടിയിൽ.
തമിഴ്നാട് ഡിണ്ടിഗല്‍ എന്ന സ്ഥലത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.
കടയ്ക്കാവൂർ തുണ്ടത്തില്‍ സ്വദേശി വിഷ്ണുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മത്സ്യം വാങ്ങുന്ന സ്ഥലത്ത് വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ചിറയിൻകീഴ് സ്വദേശി ആറായിരം എന്ന് വിളിക്കുന്ന ജിജു, അച്ചു എന്ന് വിളിക്കുന്ന അരുണ്‍, അനൂപ് എന്നിവരാണ് നേരത്തെ അറസ്റ്റില്‍ ആയത്.







