ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്ത് ; 23കാരി എക്സൈസിന്റെ പിടിയിൽ ; യുവതിയുടെ ബാഗില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു ; ഒപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഒറ്റപ്പാലം: ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ യുവതി പിടിയിൽ. കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ (23) ആണ് ഒറ്റപ്പാലം എക്സൈസിന്റെ പിടിയിലായത്. യുവതിയുടെ കയ്യിലെ ബാഗില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു.

ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തവേയാണ് യുവതി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന യുവാവ് പരിശോധന പേടിച്ച് പാലക്കാട്ട് തീവണ്ടി ഇറങ്ങിയെന്നും തന്നോട് ഒറ്റപ്പാലത്ത് ഇറങ്ങി നില്‍ക്കാനാണ് പറഞ്ഞതെന്നും യുവതി എക്സൈസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. യുവാവിനെ എക്സൈസ് സംഘം അന്വേഷിക്കുകയാണ്.