
കോഴിക്കോട്: വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോഴിക്കോട് ഗവ. ലോ കോളേജില്‍ രാത്രിയില്‍ ഡി ജെ പരിപാടിക്ക് അനുമതി നല്കി പ്രിന്‍സിപ്പല്‍.
പരിപാടിക്ക് അനുമതി നല്‍കരുതെന്ന പോലീസ് നിര്‍ദേശം അവഗണിച്ചാണ് പ്രിന്‍സിപ്പലിന്റെ നടപടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്തായിരുന്നു പോലീസ് നിര്‍ദേശം.
പ്രിന്‍സിപ്പലിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് യൂണിയന് ഇന്നലെ രാത്രി പരിപാടി സംഘടിപ്പിച്ചു. പരിപാടി കഴിഞ്ഞ ശേഷമാണ് കോളേജ് അടച്ചിടാനുളള ഉത്തരവ് ഇറങ്ങിയതെന്ന് കോളേജ് യൂണിയന് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ കെ എസ് യു എസ്എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കോളേജില്‍ ഏറ്റുമുട്ടിയിരുന്നു. ഇതേതുടർന്ന് സംഘർൽ സാധ്യത കണക്കിലെടുത്താണ് പോലീസ് നിർദേശം നൽകിയത്.



