അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു

Spread the love

 

തൃശൂര്‍: കുന്നംകുളം പാറേമ്പാടത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപെട്ടു. കർണാടക സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് അയ്യപ്പഭക്തർക്ക് പരിക്കേറ്റു.

video
play-sharp-fill

 

പെരുമ്പിലാവ് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. മിനി ബസിൽ ഇരുപതോളം അയ്യപ്പഭക്തർ ഉണ്ടായിരുന്നു. ഇവരിൽ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഫയര്‍ഫോഴ്സും പോലീസുമെത്തി മിനി ബസ് ക്രൈൻ ഉപയോഗിച്ച് എടുത്തു മാറ്റി.