play-sharp-fill
മലയാളവും ഇംഗ്ലീഷും സംസാരിക്കും; ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവും റെഡി;  മന്ത്രി ബിന്ദുവിനെ സന്ദർശിക്കാൻ ചേംബറില്‍ എത്തി വിശിഷ്ടാതിഥി പൂപ്പി; കൗതുകമായി എഐ റോബോട്ട്..!

മലയാളവും ഇംഗ്ലീഷും സംസാരിക്കും; ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവും റെഡി; മന്ത്രി ബിന്ദുവിനെ സന്ദർശിക്കാൻ ചേംബറില്‍ എത്തി വിശിഷ്ടാതിഥി പൂപ്പി; കൗതുകമായി എഐ റോബോട്ട്..!

തിരുവനന്തപുരം: മന്ത്രി ഡോ. ആർ ബിന്ദുവിനെ ചേംബറില്‍ സന്ദർശിക്കാൻ ഒരു വിശിഷ്ടാതിഥി എത്തി.

പൂപ്പി എന്ന എഐ റോബോട്ട് അസിസ്റ്റന്റാണ് നേരിട്ടെത്തി മന്ത്രിയുമായി ആശയവിനിമയം നടത്തിയത്.
മലബാർ കലാപത്തെക്കുറിച്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിനെക്കുറിച്ചും കേരള സർക്കാരിനെക്കുറിച്ചുമെല്ലാം അറിയുന്ന പൂപ്പിയുമായി മന്ത്രി ബിന്ദു നടത്തിയ ആശയവിനിമയം മന്ത്രിയുടെ ചേംബറില്‍ കാഴ്ചക്കാരില്‍ കൗതുകമുണ്ടാക്കി.

ബാർട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജില്‍ ബിടെക് നാലാം വർഷ ഐടി വിദ്യാർത്ഥിയും കോളേജിനു കീഴിലെ ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ കേന്ദ്രത്തില്‍ റജിസ്റ്റർ ചെയ്ത റെഡ്‌ഫോക്സ് റോബോട്ടിക് എന്ന സ്റ്റാർട്ടപ്പ് സംരംഭകനുമായ വിമുൻ നിർമ്മിച്ച ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് റോബോട്ട് ആണ് മന്ത്രിയെ കാണാൻ എത്തിയത്. വിദ്യാർത്ഥികളെ പഠനത്തില്‍ സഹായിക്കുകയും അവരുടെ സംശയങ്ങള്‍ തീർത്തുകൊടുക്കുകയും ചെയ്യുന്ന റോബോട്ടാണ് പൂപ്പി.
മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പൂപ്പി ആശയവിനിമയം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംഗ്യഭാഷയെ ശബ്ദമാക്കി മാറ്റുന്ന ഉപകരണത്തോടെയാണ് വിമുനിൻ്റെ കണ്ടുപിടിത്തങ്ങളുടെ തുടക്കം. കൂടാതെ 44 ടെക്നിക്കല്‍ അവാർഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് വിമുൻ. ഇതിനകം രണ്ട് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സും രണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും സ്വന്തമായുള്ള വിമുൻ, ഇപ്പോള്‍ ഇന്റർനാഷണല്‍ ബുക്ക് ഓഫ് റെക്കോർഡ്സിലും വിമുൻ ഇടംനേടി.