യാത്രക്കാര്‍ ഒഴിഞ്ഞുപോകണം, അപകടം സംഭവിക്കാൻ പോകുന്നു ; മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി അപായ മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി അപായ മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് 5.51ന് കടവന്ത്ര മെട്രോ സ്റ്റേഷനിലാണ് അപായ മുന്നറിയിപ്പ് മുഴങ്ങിയത്. യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാൻ പോകുന്നുവെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു.

ശബ്ദ സന്ദേശം സ്റ്റേഷനിലൂടെ അനൗണ്‍സ്മെന്‍റായാണ് വന്നത്. വൈകുന്നേരം സമയമായതിനാൽ നിരവധി യാത്രക്കാർ സ്റ്റേഷനിലുണ്ടായിരുന്നു. അപകട മുന്നറിയിപ്പ് കേട്ട് എന്തു ചെയ്യണം എന്നറിയാതെ യാത്രക്കാർ ആകെ അങ്കലാപ്പിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈറൺ തെറ്റായി മുഴങ്ങിയതാണന്ന് കെഎംആര്‍എൽ അറിയിച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.