play-sharp-fill
വാഗമൺ റൂട്ടിൽ റോഡിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞു വീണു: സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ: 2 ദിവസമായി ഇവിടെ മഴ തുടരുകയാണ്.

വാഗമൺ റൂട്ടിൽ റോഡിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞു വീണു: സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ: 2 ദിവസമായി ഇവിടെ മഴ തുടരുകയാണ്.

പാലാ: വാഗമൺ റൂട്ടിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കാൻ ഈ റൂട്ടിൽ മലയിടിച്ചിലിന് സാധ്യതയുണ്ട്. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യ പാറയ്ക്ക്

സമീപം കൂറ്റൻ പാറക്കല്ല് റോഡിലേക്ക് പതിച്ചു.

റോഡിൻ്റെ മുകൾ വശത്തു നിന്നും വലരി തോടിൽ കൂടി വലിയ ഉരുളൻ കല്ല് റോഡിൻ്റെ നടുവിലേക്ക് പതിക്കുകയായിരുന്നു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ വീണ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കം ചെയ്തു.

കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി ഗ്രാമ

പഞ്ചായത്തു പ്രസിഡൻ്റ് കെ സി ജെയിംസ് പറഞ്ഞു.

ഈ റൂട്ടിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു.