
ഷൊർണ്ണൂർ: ചെറുതുരുത്തിയിൽ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഷാദ് തലശ്ശേരിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി.
മർദ്ദനത്തിൽ നിഷാദ് തലശ്ശേരിക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷവസ്ഥ നിലനിൽക്കുകയാണ്.
പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, പോലീസിനു മുന്നിൽ വച്ചായിരുന്നു മർദ്ദനമെന്ന് നിഷാദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ നിഷാദിനെ ആംബുലൻസിൽ കൊണ്ടുപോയി. അതിനിടെ, സ്ഥലത്ത് എത്തിയ പോലീസിന് നേരെയും റോഡ് ഉപരോധിച്ചും കോൺഗ്രസ് പ്രതിഷേധിക്കുകയാണ്.