പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം; മൂക്കിലും കഴുത്തിനും പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിനിടെ മർദ്ദിച്ചതായി പരാതി. പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

video
play-sharp-fill

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പന്നൂർ ഗവ. HSS ലെ പ്ലസ് വൺ വിദ്യാർത്ഥിയായ കരുവൻ പൊയിൽ സ്വദേശിയെ, നാല് പ്ലസ് ടൂ വിദ്യാർത്ഥികൾ ചേർന്ന് റാഗിങ്ങിന് ഇരയാക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചായിരുന്നു മർദ്ദനം.

മൂക്കിലും കഴുത്തിനും പരുക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദിച്ചവർക്ക് എതിരെ വിദ്യാർത്ഥിയുടെ കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകി.