play-sharp-fill
ഫോൺ ഓഫാക്കി യാത്ര; ദമ്പതിമാരെന്ന പേരിൽ താമസം; 100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ; കടത്താൻ ഉപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു

ഫോൺ ഓഫാക്കി യാത്ര; ദമ്പതിമാരെന്ന പേരിൽ താമസം; 100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ; കടത്താൻ ഉപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു

ഇരിട്ടി (കണ്ണൂർ): ബെംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക്

കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ.

ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ പിടിച്ചെടുത്തു. ബംഗാള്‍ സ്വദേശിയായ യുവതി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടത്താനുപയോഗിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), പശ്ചിമ ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവരാണ് പിടിയിലായത്.

കൂട്ടുപുഴയില്‍ വാഹനപരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പോലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

പ്രതികള്‍ പയ്യാമ്ബലത്തെ ഫ്ളാറ്റില്‍ ദമ്ബതിമാെരന്ന വ്യാജേന താമസിക്കുകയായിരുന്നു.

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉള്‍പ്പെടെ ഇരുവരും മയക്കുമരുന്ന് നടന്ന് വില്പന നടത്തിവരികയായിരുന്നു.

ഇവരെക്കുറിച്ച്‌ നേരത്തേതന്നെ എസ്.പി.യുടെ സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. ആറുമാസമായി ഇരുവരും നിരീക്ഷണത്തിലായിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫാക്കിയായിരുന്നു ഇവരുടെ യാത്ര. കഴിഞ്ഞദിവസം ഇരുവരും ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ.യുമായി വരുന്ന വഴി മൊബൈല്‍ ഫോണ്‍ ഓണാക്കിയതോടെയാണ് പ്രത്യേക സംഘത്തിന്റെ വലയിലായത്. ഇവരുടെ ബാഗില്‍നിന്നാണ് എം.ഡി.എം.എ. കണ്ടെത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.