കള്ളം പ്രചരിപ്പിക്കാൻ ലീ​ഗിന് സംഘപരിവാറിനേക്കാൾ ആവേശം ; തൃശൂർ പൂരം കലങ്ങിയിട്ടില്ല, ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ് ; ഇതിന്റെ പേരാണോ പൂരം കലക്കൽ ; മുസ്ലിം ലീ​ഗിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : മുസ്ലിം ലീ​ഗിനെതിരെ കടത്തു ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരം കലക്കിയെന്നും ലീ​ഗ് കള്ളം പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്ക്. തൃശൂർ പൂരം കലങ്ങിയിട്ടില്ല. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കൽ എന്നും അദ്ദേഹം ചോദിച്ചു.

പി ജയരാജൻ രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചെത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലീ​ഗിനെ കടന്നാക്രമിച്ചാണ് അദ്ദേഹം പൂരം കലക്കൽ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പൊലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടു എന്നാണ് പറയുന്നത്. ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുൻ കേരള അമീറിന്റെ തോളത്തു കൈയിട്ടു കൊണ്ടല്ലേ ലീ​ഗ് ഇതു പറയുന്നത്. പൂരം കലക്കിയെന്നാണു സംഘപരിവാറും ലീ​ഗും ഒരുപോലെ ആക്ഷേപിക്കുന്നത്.

പൂരം കലങ്ങിയോ. അവിടെ ഏതെങ്കിലും ആചാരപരമായ കാര്യങ്ങൾ നടക്കാതെ പോയോ. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി. ഇതിന്റെ പേരാണോ പൂരം കലക്കൽ. ലീ​ഗ് എന്തിനാണ് ഇത്തരം കള്ള പ്രചാരണം നടത്തുന്നത്. സംഘപരിവാറിനേക്കാൾ ആവേശത്തിലാണ് ലീ​ഗ് ഈ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.