കൈക്കൂലിയായി വാങ്ങിയത് 50,000 രൂപ, ആര്‍ഡിഒക്ക് 7 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ; കൈക്കൂലി കേസിൽ മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ മോഹനൻ പിള്ളയെയാണ് കോടതി ശിക്ഷിച്ചത്
മൂവാറ്റപുഴ : കൈക്കൂലി കേസില്‍ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി.
മുവാറ്റുപുഴ ആർഡിഒ ആയിരുന്ന വി.ആർ മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.
7 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ. 2016 ലെ കൈക്കൂലി കേസിലാണ് ശിക്ഷ വിധിച്ചത്. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കേസില്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0