play-sharp-fill
ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ധനനഷ്ടം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (21/10/2024) നക്ഷത്രഫലം അറിയാം

ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ധനനഷ്ടം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (21/10/2024) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ധനനഷ്ടം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കാര്യപരാജയം, അലച്ചിൽ, ചെലവ്, നഷ്ടം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കാര്യവിജയം, ധനലാഭം, ബിസിനസിൽ വർധനവ്, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, സന്തോഷം, പരീക്ഷാവിജയം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ ഗുണദോഷസമ്മിശ്രം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, ഉപയോഗസാധനലാഭം, ബിസിനസിൽ വർധനവ് ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യവിജയം, പരീക്ഷാവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കാര്യതടസ്സം, കലഹം, അഭിമാനക്ഷതം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
കാര്യവിജയം, സ്ഥാനലാഭം, സൽക്കാരയോഗം ഇവ കാണുന്നു. രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാപരാജയം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.